Web Desk
കൊച്ചി: രജിസ്റ്റര്‍ ചെയ്യാത്ത സിനിമകളെ പരിഗണിക്കില്ലെന്ന് ഫിലിം ചേംബര്‍. വെല്ലുവിളിക്കാനുള്ള ഇടമല്ല സിനിമാ വ്യവസായം. മുടങ്ങി കിടക്കുന്ന സിനിമകള്‍ക്കാണ് പ്രഥമ പരിഗണനയെന്നും ഫിലിം ചേംബര്‍ പറഞ്ഞു.
പൃഥ്വിരാജ്-ആഷിഖ് അബു കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന വാരിയംകുന്നന്‍ ഉള്‍പ്പെടെയുള്ള പുതിയ സിനിമകള്‍ ഷൂട്ടിംഗ് തുടങ്ങുന്നതിനെതിരെയാണ് ഫിലിം ചേംബര്‍ രംഗത്തെത്തിയിരിക്കുന്നത്. ഒ.ടി.ടി പ്രശ്‌നത്തില്‍ നിര്‍മാതാക്കളുടെ സംഘടനെ പിന്തുണയ്ക്കുന്നുവെന്നും ഫിലിം ചേംബര്‍ പറഞ്ഞു.