ന്യൂഡല്‍ഹി: ഭവന വായ്പകളുടെ പലിശ നിരക്ക് 10 ബേസിസ് പോയിന്റ് കുറച്ച് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പുതുക്കിയ നിരക്കുകള്‍ 6.70 ശതമാനത്തില്‍ ആരംഭിക്കും. നിരക്കുകളിലെ മാറ്റം സിബില്‍ ക്രെഡിറ്റ് സ്‌കോറുമായി ബന്ധിപ്പിക്കും.
Also read: ‘സംവരണം നൽകേണ്ടത് മതാടിസ്ഥാനത്തിലല്ല’: സുപ്രീം കോടതി പരാമർശം ബംഗാൾ സർക്കാരിന്റെ നടപടിയിൽ.
700-750 വരെ സിബില്‍ സ്‌കോര്‍ ഉളളവര്‍ക്ക് 75 ലക്ഷം വരെയുളള ഭവന വായ്പകള്‍ക്ക് 6.9 ശതമാനമായിരിക്കും പലിശ നിരക്ക്. സിബില്‍ സ്‌കോര്‍ 751 800 വരെയുളളവര്‍ക്ക് 6.8 ശതമാനവും 800 ന് മുകളില്‍ സിബില്‍ സ്‌കോര്‍ ഉളളവര്‍ക്ക് 6.70 ശതമാനവുമായിരിക്കും നിരക്ക്.
അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് വനിതകളായ വായ്പാ അപേക്ഷകര്‍ക്ക് അഞ്ച് ബേസിസ് പോയിന്റ്‌സ് അക ഇളവ് ലഭിക്കും. ബാങ്കിന്റെ ആഭ്യന്തര മുന്നേറ്റത്തിന്റെ 23 ശതമാനം വരുന്ന ഭവനവായ്പ 2020 ഡിസംബര്‍ വരെ 9.99 ശതമാനം വര്‍ദ്ധിച്ചു.




















