English हिंदी

Blog

turkish-brand

 

റിയാദ്: രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നാരോപിച്ച് സൗദിയില്‍ തുര്‍ക്കി ഉത്പന്നങ്ങള്‍  ബഹിഷ്‌കരിക്കാനുള്ള പ്രചാരണം തുടരുന്നു. സൗദിയിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലകള്‍ തുര്‍ക്കി ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തി. കൂടുതല്‍ സ്ഥാപനങ്ങള്‍ സമാനമായ ബഹിഷ്‌കരണ നടപടികളുമായി രംഗത്തെത്തിയിരിക്കുകയാണ്.സൗദി ഭരണാധികാരികള്‍ക്കെതിരെ തുര്‍ക്കി സ്വീകരിക്കുന്ന നടപടികളില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണ ആഹ്വാനം. സമൂഹ മാധ്യമങ്ങളിലൂടെ കഴിഞ്ഞ ഒരാഴ്ച മുമ്പ് ആരംഭിച്ച ഈ ക്യാമ്പയിന്‍ ഇപ്പോള്‍ രണ്ടാമതും സജീവ ചര്‍ച്ചയായി.

Also read:  ഉംറ നിര്‍വഹിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കില്ല-ഹജ് മന്ത്രാലയം

എല്ലാ തുര്‍ക്കി ഉത്പന്നങ്ങളുടെ ഇറക്കുമതിയും പ്രാദേശിക വിതരണക്കാരില്‍ നിന്നുള്ള സംഭരണവും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന് അബ്ദുല്ല അല്‍ ഉതൈം മാര്‍കറ്റ്സ് കമ്പനി കഴിഞ്ഞദിവസം പ്രഖ്യാപിച്ചു. എല്ലാ ശാഖകളിലും സംഭരണ ശാലകളിലും നിലവിലെ തുര്‍ക്കി സാധനങ്ങള്‍ ഉടന്‍ തീര്‍ക്കാനും പുതിയ ഓര്‍ഡറുകളൊും നല്‍കാതിരിക്കാനുമാണ് തീരുമാനം.

Also read:  തുറമുഖങ്ങളിലെ കമ്പനികളിലും സൗദിവത്ക്കരണം-പദ്ധതി പ്രഖ്യാപിച്ച് പോര്‍ട്ട്‌സ് അതോറിറ്റി

റിയാദിലെ ഏറ്റവും പഴയ സ്റ്റോറുകളിലൊന്നായ അല്‍സദാന്‍ ഗ്രൂപ്പും ബഹിഷ്‌കരണത്തിന് പിന്തുണ അറിയിച്ചു. രാജ്യത്തെയും സൗദി നേതൃത്വത്തെയും ബഹുമാനിക്കാത്ത ഏതൊരു രാഷ്ട്രത്തിന്റെയും ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന്‌ വ്യാപാരികള്‍ പറഞ്ഞു.

Also read:  'ഇത് ചരിത്രം' വനിത ഫുട്‌ബോള്‍ ലീഗിന് കച്ചമുറുക്കി സൗദി

ഇറക്കുമതി, നിക്ഷേപം, ടൂറിസം എന്നിവയുള്‍പ്പെടെ എല്ലാ മേഖലയും ബഹിഷ്‌കരിക്കാന്‍ ഈ മാസം ആദ്യം സൗദി ചേംബര്‍ ഓഫ് കൊമേഴ്‌സ് മേധാവി  അല്‍-അജ്‌ലാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നുള്ള
ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍,തുര്‍ക്കി ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുക എന്ന അറബി ഹാഷ്ടാഗും വന്‍തോതില്‍ പ്രചാരം നേടി.