ജിദ്ദ: സ്പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് കാലാവധിയുള്ള ഇഖാമ നിര്‍ബന്ധമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ്. പുതിയ വിസയില്‍ സൗദിയിലെത്തിയ വിദേശ തൊഴിലാളിയുടെ സ്പോണ്‍സര്‍ഷിപ്പ് ഇഖാമ ലഭിക്കുന്നതിനു മുമ്പായി പാസ്പോര്‍ട്ട് മാത്രം ഉപയോഗിച്ച് മാറ്റാന്‍ സാധിക്കുമോയെന്ന അന്വേഷണത്തിന് മറുപടിയായാണ് ജവാസാത്ത് ഇക്കാര്യം വ്യക്തമാക്കിയത്.
ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്ഫോം ആയ അബ്ശിര്‍ ഇന്‍ഡിവിജ്വല്‍സില്‍ ഡിജിറ്റല്‍ ഇഖാമ സേവനം ജവാസാത്ത് ആരംഭിച്ചിട്ടുണ്ട്. ഒറിജിനല്‍ തിരിച്ചറിയല്‍ കാര്‍ഡ് കൈവശമില്ലാത്ത പക്ഷം ആളുകളുടെ ഐഡന്റിറ്റി ഉറപ്പു വരുത്താന്‍ സുരക്ഷാ വകുപ്പുകള്‍ക്കു ഡിജിറ്റല്‍ ഇഖാമ പരിശോധനയിലൂടെ സാധിക്കും.