റിയാദ്: വിദേശികളുടെ ഫൈനല്‍ എക്‌സിറ്റ് വിസയുടെ കാലാവധി ഒക്ടോബര്‍ 31 വരെ നീട്ടി നല്‍കാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. നേരത്തെ ഫൈനല്‍ എക്‌സിറ്റടിച്ച് സൗദി അറേബ്യ വിടാന്‍ സാധിക്കാത്ത എല്ലാവരുടെയും എക്‌സിറ്റ് വിസ 31 വരെ നീട്ടി നല്‍കാനാണ് രാജാവിന്റെ നിര്‍ദ്ദേശം.
എക്‌സിറ്റ് വിസ അടിച്ച് നാട്ടിലേക്ക് പോകാന്‍ കഴിയാതെ വിദേശത്ത് കുടുങ്ങിയവര്‍ക്ക് പുതിയ ഉത്തരവ് ആശ്വാസമായി.ഇത് സംബന്ധിച്ച ഉത്തരവ് നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി സഹകരിച്ച് നടപ്പാക്കി തുടങ്ങിയതായി സൗദി ജവാസത്ത് അറിയിച്ചു.
യാതൊരു ഫീസും ഈടാക്കാതെയാണ് വിസ കാലാവധി ഓണ്‍ ലൈനായി നീട്ടി നല്‍കുന്നത്. അതിനായി ആരും ജവാസത്തില്‍ നേരിട്ട് എത്തേണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഇതുവരെ 29000 പേരുടെ ഫൈനല്‍ എക്‌സിറ്റ് ഇപ്രകാരം നീട്ടി നല്‍കിയിട്ടുണ്ടെന്നും ജവാസത്ത് വ്യക്തമാക്കി.