English हिंदी

Blog

shaheed

മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി കുറ്റിക്കാടന്‍ സലാമിന്റെ മകന്‍ ഷഹീദാണ് മരിച്ചത്. 23 വയസ്സാ യിരുന്നു.കുടിവെളളം വിതരണം ചെയ്യുന്ന മിനി ലോറിയില്‍ ഡ്രൈവറായിരുന്നു ഷഹീദ്

റിയാദ്: സൗദി അറേബ്യയില്‍ വാട്ടര്‍ ടാങ്ക് ദേഹത്ത് വീണ് മലയാളി യുവാവ് മരിച്ചു.മലപ്പുറം ചട്ടിപ്പറമ്പ് സ്വ ദേശി കുറ്റിക്കാടന്‍ സലാമിന്റെ മകന്‍ ഷഹീദാണ് മരിച്ചത്. 23 വയസ്സായിരുന്നു. കുടിവെളളം വിതരണം ചെയ്യുന്ന മിനി ലോറിയില്‍ ഡ്രൈവറായിരുന്നു ഷഹീദ്.

Also read:  സൗദിയില്‍ നുഴഞ്ഞു കയറ്റകാര്‍ക്കെതിരെ നടപടി ശക്തമാക്കി; സഹായിക്കുന്നവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം, തടവും പത്ത് ലക്ഷം റിയാല്‍ പിഴയും

വെള്ളം വിതരണം ചെയ്യുന്ന മിനി ലോറിയില്‍ ഡ്രൈവറായ ഷഹീദ് സനാഇയ ഭാഗത്ത് വെള്ളം പമ്പ് ചെ യ്യുന്നതിനിടെ ടാങ്ക് ദേഹത്ത് വീഴുകയായിരുന്നു.രണ്ട് വര്‍ഷമായി നജ്റാനില്‍ ജോലി ചെയ്തു വരികയായി രുന്നു ഷഹീദ്. കുറ്റിക്കാടന്‍ സലാമിന്റെയും സാജിദയുടേയും മകനാണ്.മൃതദേഹം നജ്റാന്‍ കിങ് ഖാലിദ് ആശുപത്രി മോര്‍ച്ചറയി ല്‍ സൂക്ഷിച്ചിരിക്കുകയാണ്.ബന്ധുക്കളുടെ നേതൃത്വത്തില്‍ നാട്ടിലെത്തിക്കാനു ള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവുന്നു.