ഡിസംബര്‍ ആദ്യവാരം ശരാശരി 20 പുതിയ കേസുകളാണ് സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത് ഇതാണ് വ്യാഴാഴ്ച ഇരുന്നൂറിലേക്കും ഇന്ന് മുന്നൂറിലേക്കും കടന്നിരിക്കുന്നത്.
റിയാദ് : കോവിഡ് ബാധിച്ച് വെള്ളിയാഴ്ചയും ഒരാള്‍ മരിച്ചതായി സൗദി ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 332 ആണ്. കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചതോടെ ആകെ കോവിഡ് മരണം 8,869 ആയി ഉയര്‍ന്നു.
332 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചത് സ്ഥിരീകരിച്ചതോടെ സൗദിയില്‍ കോവിഡ് ബാധിച്ചവരുടെ ആകെയെണ്ണം 540.627 ആയി.
#الصحة تعلن عن تسجيل (332) حالة إصابة جديدة بفيروس كورونا (كوفيد-19)، وتسجيل (1) حالة وفاة رحمه الله، وتسجيل (121) حالة تعافي ليصبح إجمالي عدد الحالات المتعافية (540,627) حالة ولله الحمد. pic.twitter.com/pedru3MYTG
— وزارة الصحة السعودية (@SaudiMOH) December 24, 2021
പുതുവത്സരവും വിന്റര്‍വെക്കേഷനും ആഘോഷിക്കുന്നവര്‍ കോവിഡ് മാനദണ്ഡങ്ങളും മറ്റ് സുരക്ഷാ ക്രമീകരണങ്ങളും പാലിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.
വ്യാഴാഴ്ച സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തത് 287 പുതിയ കോവിഡ് കേസുകളായിരുന്നു, വരും ദിവസങ്ങളിലുംകോവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുമെന്നാണ് സൂചന.











