റിയാദ്: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സൗദി സാമ്പത്തിക മേഖലയെ സംരക്ഷിക്കാന്‍ മൂല്യ വര്‍ധിത നികുതി അഞ്ച് ശതമാനത്തില്‍ നിന്ന് പതിനഞ്ച് ശതമാനമായി ഉയര്‍ത്തിയ തീരുമാനം പുനപ്പരിശോധിക്കുമെന്ന് സൗദി വാണിജ്യ മന്ത്രി മാജിദ് അല്‍ഖസബി പറഞ്ഞു. റിയാദില്‍ വെച്ച് നടന്ന പ്രത്യേക വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇത് വ്യക്തമാക്കിയത്.
“വാറ്റ് വര്‍ധനവ് രാജ്യത്തെ ഓരോ ആളുകളെയും ബാധിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധി മറികടക്കാന്‍ മറ്റുമാര്‍ഗങ്ങള്‍ ഇല്ലാത്തതിനാലാണ് വാറ്റ് അഞ്ച് ശതമാനത്തില്‍ നിന്ന് പതിനഞ്ച് ശതമാനമായി ഉയര്‍ത്തിയത്. മൂല്യ വര്‍ധിത നികുതി കൂട്ടിയത് വളരെ പ്രയാസകരമായ തീരുമാനമായിരുന്നുവെന്ന് കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രതികരിച്ചതായും മന്ത്രി പറഞ്ഞു”
#وزير_الإعلام المكلف: موضوع الضريبة هاجس بلا شك لكل فرد وأسرة، وهو قرار مؤلم كما وصفه سمو سيدي #ولي_العهد خلال كلمته الماضية وخيار صعب جدًا.#مؤتمر_التواصل_الحكومي pic.twitter.com/NDkQP0zIaL
— قناة السعودية (@saudiatv) November 19, 2020
കോവിഡ് പ്രതിസന്ധി അവസാനിക്കുകയും ആഗോള തലത്തില്‍ പെട്രോള്‍ വില സാധാരണ നിലയിലാവുകയും സൗദി സാമ്പത്തിക മേഖല ശക്തമായി തിരിച്ചു വരികയും ചെയ്താല്‍ ഇത് പരിശോധിക്കും. കോവിഡ് പ്രതിസന്ധി മറികടക്കാന്‍ രാജ്യത്ത് കൊണ്ടുവന്ന ഓരോ തീരുമാനത്തെ പോലെ ഇതിനേ കണക്കാക്കിയാല്‍ മതിയെന്നും ഈ വിഷയത്തില്‍ ധനമന്ത്രി അടുത്ത ആഴ്ച കൂടുതല്‍ വിശദീകരണം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
ജൂലൈ മാസത്തിലാണ് സൗദിയില്‍ മൂല്യ വര്‍ധിത നികുതി കൂട്ടിയത് അന്താരാഷ്ട്ര തലത്തില്‍ എണ്ണ വിപണിക്കുണ്ടായ തകര്‍ച്ചയും സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചതോടെയാണ് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സൗദി സാമ്പത്തിക മന്ത്രാലയം വാറ്റ് നിരക്ക് വര്‍ധിപ്പിച്ചത്.


















