കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ വ്യാഴാഴ്ച മരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 287 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 113 പേര്‍ക്ക് രോഗം ഭേദമായി.
റിയാദ്: ഇതര ഗള്‍ഫ് രാജ്യങ്ങള്‍ക്കൊപ്പം സൗദിയിലും പുതിയ കോവിഡ് കേസുകള്‍ ഉയരുന്നു.
പ്രതിദിന കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്നു.
തുടര്‍ച്ചയായ മൂന്നാം ദിനമാണ് നിത്യേനയുള്ള കോവിഡ് രോഗികളുടെ എണ്ണം 200 നു മേല്‍ എത്തുന്നത്. ഡിസംബര്‍ ആദ്യ വാരം മുതല്‍ പുതിയ രോഗികളുടെ ശരാശരി എണ്ണം 50 ല്‍ താഴെയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് ഇത് 100 ലേക്ക് കടന്നത്. വരും ദിവസങ്ങളിലും രോഗികളുടെ എണ്ണം വര്‍ദ്ധിക്കാനിടയുണ്ടെന്നാണ് സൂചന.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൗദിയില്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. രോഗ വ്യാപനവും കുറവായിരുന്നു. ചികിത്സയില്‍ ഇരുന്ന രോഗി വ്യാഴാഴ്ച മരിച്ചതോടെ സൗദിയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 8,869 ആയി. കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 551,749 ഉം രോഗം ഭേദമായവരുടെ എണ്ണം 540,506 ഉം ആണ്.
അഞ്ചിനും പത്തിനും വയസ്സിനിടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്നത് സൗദി അറേബ്യയില്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഫൈസര്‍ വാക്‌സിനാണ് കുട്ടികള്‍ക്ക് നല്‍കാന്‍ സൗദി ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്.