ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തുന്നവര്‍ക്ക് കനത്ത ശിക്ഷ നല്‍കുമെന്ന് സൗദി അറേബ്യ
റിയാദ് Lഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് കനത്ത ശിക്ഷ നല്‍കുമെന്ന് സൗദി അറേബ്യ.
ബാങ്കിംഗ് തട്ടിപ്പ് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് തട്ടിപ്പുകാര്‍ക്ക് മൂന്നു വര്‍ഷം വരെ തടവും ഇരുപത് ലക്ഷം റിയാല്‍ വരെ പിഴയും നല്‍കാന്‍ നിയമം അനുശാസിക്കുന്നതായി പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.
സര്‍ക്കാര്‍ ഏജന്‍സികളുടെ പേരു പറഞ്ഞുള്ള തട്ടിപ്പുകളും, ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തുന്ന ഫോണ്‍ വിളികളും ഒടിപി, പെയ്‌മെന്റ് ലിങ്കുകളും ആള്‍മാറാട്ടം നടത്തിയുള്ള തട്ടിപ്പുകള്‍, എസ്എംഎസ് തുടങ്ങിയവ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ എന്നിവയെല്ലാം സൈബര്‍ തട്ടിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയ ഉപയോഗിച്ചുള്ള പണം തട്ടിപ്പും സൈബര്‍ കുറ്റകൃത്യത്തിന്റെ പരിധിയില്‍ പെടുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.











