English മലയാളം

Blog

abu dhabi private schools

 

മസ്‌കറ്റ്: സുല്‍ത്താനേറ്റില്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചെങ്കിലും ഇന്ത്യന്‍ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ വിന്റര്‍ അവധിക്ക് ശേഷം അടുത്ത വര്‍ഷം ജനുവരിയോടെ മാത്രമേ സാധാരണ നിലയിലുള്ള ക്ലാസുകള്‍ ആരംഭിക്കുകയുള്ളു.

Also read:  ഒമാന്‍ സര്‍ക്കാര്‍ ഇടപെട്ടു: യമനില്‍ കുടുങ്ങിയ മലയാളികള്‍ ഉല്‍പ്പെടെയുള്ള 14 ഇന്ത്യക്കാര്‍ക്ക് മോചനം

10, 12 ഗ്രേഡുകളില്‍ ഉള്‍പ്പെടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. ക്ലാസുകള്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുന്നതിന്റെ ഭാഗമായി രക്ഷിതാക്കള്‍ക്കിടയില്‍ നടത്തിയ സര്‍വേയെ തുടര്‍ന്നാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുന്നതിനുള്ള തീരുമാനം സ്വീകരിച്ചിരിക്കുന്നത്.

Also read:  കുവൈത്തില്‍ ഇന്ന് 613 പേര്‍ക്ക്​ കൂടി കോവിഡ്​; ഒമാനില്‍ 143 പേര്‍ക്ക് കൂടി രോഗം