തിരുവനന്തപുരം: അപവാദ പരാമര്‍ശം നടത്തിയ സംവിധായകന്‍ ശാന്തിവിള ദിനേശിനെതിരെ പരാതിയുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമാണ് ഭാഗ്യലക്ഷ്മി പരാതി നല്‍കിയത്. പരാതിയില്‍ സൈബര്‍ ക്രൈം പൊലീസ് കേസെടുത്തു. ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുത്ത പൊലീസ് സംവിധായകന്‍ ശാന്തിവിള ദിനേശിനെ വിളിച്ചുവരുത്തി താക്കീത് നല്‍കി.
Also read: ബന്ധുവീട്ടില്‍ കൊണ്ടുപോയില്ല; പന്ത്രണ്ടുകാരന്‍ പെട്രോളൊഴിച്ചു തീകൊളുത്തി ആത്മഹത്യ ചെയ്തു
നേരത്തെയും ശാന്തിവിള ദിനേശിനെതിരെ ഭാഗ്യലക്ഷ്മി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ശാന്തിവിള ദിനേശ് സമൂഹ മാധ്യമത്തില്‍ സ്വകാര്യ ജീവിതത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയതെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ അന്നത്തെ പരാതി. ഭാഗ്യലക്ഷ്മിയുടെ പരാതിയെ തുടര്‍ന്ന് സംവിധായകന്‍ പിന്നീട് പരാതിക്കാധാരമായ വീഡിയോ നീക്കം ചെയ്തിരുന്നു.


















