കേരളത്തിലെ ആരോഗ്യ സംവിധാനം ഫലപ്രദമായി പ്രവർത്തിക്കുന്നതും സർക്കാർ ഇടപെടീൽ ശക്തവുമായതിലാണ് ഇവിടെ കോവിഡ് വ്യാപനവും മരണനിരക്കും മറ്റുള്ളിടങ്ങളിലേതിനേക്കാൾ കുറഞ്ഞിരിക്കുന്നതെന്ന് പ്രശസ്ത വൈറോളജിസ്റ്റ് ഡോ.ജേക്കബ് ജോൺ.
Also read: മഴ ശക്തമായി തുടരുന്നു; ഇടുക്കി അണക്കെട്ട് ഇന്ന് രണ്ട് മണിക്ക് തുറക്കും, ജാഗ്രതാ നിര്‍ദേശം
കേരളത്തിൽ മരണ നിരക്ക് 0.36 ആണ് . മറ്റുള്ള സംസ്ഥാനങ്ങളിൽ ഇത് രണ്ട് ശതമാനമാണെന്ന് ഓർക്കണം. കേരളത്തിൽ വ്യാപനം നല്ല രീതീയിൽ പിടിച്ചു നിർത്താനായി. എന്നാൽ ജാഗ്രത കൂടുതൽ ശക്തമായി തുടരണം. ഇവിടെ ഓരോ ദിവസവും കോവി ഡ് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ സർക്കാരും മുഖ്യമന്ത്രിയും ജനങ്ങളെ അറിയിക്കുന്നു. സർക്കാർ നൽകുന്ന ബോധവൽക്കരണം ജനങ്ങളുടെ ആത്മവിശ്വാസം വർധിപ്പിച്ചു. – ഡോ.ജേക്കബ് ജോൺ പറഞ്ഞു.


















