Web Desk
സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വ്യത്യാസം രേഖപ്പെടുത്തി. പവന് 35016 രൂപ രേഖപ്പെടുത്തിയപ്പോള്‍ ഗ്രാമിന് 4377 രൂപയായി. 24 കാരറ്റ് സ്വർണത്തിന്‍റെ ബാങ്ക് നിരക്ക് ഗ്രാമിന് 4777 രൂപയാണ്. കോവിഡ് പ്രതിസന്ധി ഏറെ നാൾ നീണ്ടു നിൽക്കുമെന്ന ആശങ്കയാണ് നിക്ഷേപകരെ വീണ്ടും സ്വർണത്തിലേക്ക് ആകർഷിക്കുന്നത്.
ഇപ്പോഴത്തെ പലിശ നിരക്കായ പൂജ്യം മുതൽ കാൽ ശതമാനം വരെ എന്നതിൽ തൽസ്ഥിതി തുടരാനുള്ള അമേരിക്കൻ ഫെഡറൽ റിസർവിന്‍റെ തീരുമാനവും വില ഉയരാൻ കാരണമായി.