Web Desk
റാസ് അല്‍ ഖൈമയിലെ ഷെയ്ഖ് ഖലീഫ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ കോവിഡ് മുക്തമായതായി പ്രഖ്യാപിച്ചു. പ്രതിസന്ധിയുടെ തുടക്കം മുതല്‍ നടത്തിയ സുപ്രധാന ശ്രമങ്ങളുടെയും യു.എ.ഇ നേതൃത്വത്തിന്റെ നിരന്തരമായ നിരീക്ഷണത്തിന്റെയും ദേശീയ അണുനശീകരണ പരിപാടിക്ക് പിന്തുണ നല്കിയതിന്റെയും ഫലമാണിതെന്ന് ആശുപത്രി സി.ഇ.ഒ ഡോ. ചാങ് സുക് സു പറഞ്ഞു. ലോകാരോഗ്യ സംഘടന വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചതു മുതല്‍ രോഗികളെ സംരക്ഷിക്കുന്നതിന് ആവശ്യമായ പ്രതിരോധ നടപടികള്‍ ആശുപത്രി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.