English हिंदी

Blog

malabar med. collage

 

കോഴിക്കോട്: ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ജീവനക്കാരനെതിരെ നടപടി എടുത്ത് ആശുപത്രി അധികൃതര്‍. ജീവനക്കാരനെ സസ്‌പെന്റ് ചെയ്തതായും രോഗിയുടെ പരാതിയില്‍ നടപടി സ്വീകരിക്കാന്‍ വൈകിയത് അന്വേഷിക്കുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Also read:  കേഡര്‍ മാധ്യമങ്ങളോട് സംസാരിക്കില്ല ; കൈരളി, മീഡിയാ വണ്‍ ചാനലുകള്‍ക്ക് ഗവര്‍ണറുടെ വിലക്ക്

ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം ഉണ്ടായത്. ഡോക്ടറെ കാണാനെന്ന് പറഞ്ഞ് യുവതിയെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൂട്ടിക്കൊണ്ട് പോയി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. നേരത്തെ യുവതിയുടെ മോബൈല്‍ നമ്പര്‍ ആശുപത്രി രജിസ്റ്ററില്‍ നിന്ന് ശേഖരിച്ച ജീവനക്കാരന്‍, മെസേജുകള്‍ അയച്ച് ശല്യം ചെയ്യാറുണ്ടായിരുന്നു. ഡോക്ടര്‍മാരോട് പരാതി പറഞ്ഞിട്ടും അവര്‍ നടപടി സ്വീകരിച്ചില്ലെന്നും യുവതി വ്യക്തമാക്കിയരുന്നു.