Web Desk
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രഖ്യാപിക്കും. തിരുവനന്തപുരത്തെ പിആര്‍ ചേമ്പറില്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തുക. പിആര്‍ഡി ലൈവ് ആപ്പിലൂടെയും വിദ്യാഭ്യാസ വകുപ്പിന്‍റെ വെബ്‌സൈറ്റുകളിലൂടെയും ഫലമറിയാം.
keralapareekshabhavan.in, sslcexam.kerala.gov.in, results.kite.kerala.gov.in, results.kerala.nic.in, sietkerala.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെയും ഫലമറിയാം. സംസ്ഥാനത്ത് നാലരലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷാഫലം കാത്തിരിക്കുന്നത്. ഇതോടൊപ്പം തന്നെ ടി.എച്ച്.എസ്.എല്‍.സി ഫലം പ്രഖ്യാപനവും ഉണ്ടാകും. ജൂലൈ 12 ന് ഹയര്‍സെക്കന്‍ഡറി ഫലം പ്രഖ്യാപിക്കും. കോവിഡും ലോക്ക്ഡൗണും മൂലം മാറ്റിവെച്ച പരീക്ഷകള്‍ മെയ് 26 മുതല്‍ 30വരെയാണ് നടത്തിയത്.