കോടിയേരി ബാലകൃഷ്ണൻ വർഗീയത ഇളക്കിവിടുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മകൻ കുടുങ്ങുമെന്ന അവസ്ഥ വന്നപ്പോൾ കോടിയേരി വർഗീയത ഇളക്കിവിടുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് വിവാദത്തിൽ വന്നപ്പോൾ കോടിയേരി മൗനം പാലിക്കുകയായിരുന്നു. എന്നാൽ സ്വന്തം മകൻ കേസിൽ കുടുങ്ങുമെന്ന് ആയപ്പോൾ കേസ് അട്ടിമറിക്കാൻ കോടിയേരി ശ്രമിക്കുകയാണെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
താൻ ആർഎസ്എസുകാരനാണെന്ന് വരുത്തിതീർക്കാനായിരുന്നു കോടിയേരിയുടെ ആദ്യ ശ്രമം. എന്നാൽ എസ്. രാമചന്ദ്രൻപിള്ളയാണ് യഥാർഥ ആർഎസ്എസുകാരനെന്ന് പുറത്തുവന്നു. പച്ചയ്ക്ക് വർഗീയത പ്രചരിപ്പിക്കുകാണ് സിപിഎം. ജനങ്ങൾക്കൊപ്പം നിൽക്കേണ്ട മുഖ്യമന്ത്രി വർഗീയതയ്ക്ക് വഴിതെളിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.