English हिंदी

Blog

modi-lockdwon-1_202005419003

Web Desk

ലഡാക്ക് അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സമാധനം ആഗ്രഹിക്കുന്നെന്നും മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ അദ്ദേഹം പറഞ്ഞു.’നമ്മെ സംബന്ധിച്ച്‌ രാജ്യത്തിന്‍റെ ഐക്യവും പരമാധികാരവുമാണ് ഏറ്റവും പ്രധാനം. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു. എന്നാല്‍ പ്രകോപിപ്പിച്ചാല്‍ ഉചിതമായ മറുപടി നല്‍കാന്‍ ഇന്ത്യ പ്രാപ്തമാണ്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also read:  രാജ്യത്ത് 24 മണിക്കൂറില്‍ 90,802 പേര്‍ക്ക് കോവിഡ്; ബ്രസീലിനെ മറികടന്ന് ലോകത്ത് ഇന്ത്യ രണ്ടാമത്

നേരത്തെ, സംഘര്‍ഷത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍വകക്ഷി യോഗം വിളിച്ചിരുന്നു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്കാണ് യോഗം. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ അധ്യക്ഷന്‍മാരെയാണ് യോഗത്തിലേക്ക് ക്ഷണിച്ചത്.തിങ്കളാഴ്ച രാത്രിയാണ് കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ ഇന്ത്യചൈന സംഘര്‍ഷമുണ്ടായത്. ചൈനീസ് ആക്രമണത്തില്‍ ഇരുപത് ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.