രാജ്യസഭ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടിംഗ് 24ന് രാവിലെ ഒൻപതു മുതൽ വൈകിട്ട് നാലു മണി വരെ നടക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. അഞ്ചു മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. നിയമസഭാ സമുച്ചയത്തിന്റെ മൂന്നാം നിലയിലുള്ള പാർലമെന്ററി സ്റ്റഡി ഹാളിലാണ് വോട്ടെടുപ്പ് നടക്കുക.
നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 13 ആണ്. ആൽവിൻ വിഭാഗത്തിലുള്ള ബാലറ്റ് ബോക്സ് ആണ് ഉപയോഗിക്കുന്നത്. നാമനിർദ്ദേശം സമർപ്പിക്കുന്ന ജനറൽ വിഭാഗത്തിലുള്ളവർ പതിനായിരം രൂപയും എസ്. സി, എസ്. ടി വിഭാഗത്തിലുള്ളവർ 5000 രൂപയും കെട്ടിവയ്ക്കണം.