ന്യൂഡല്‍ഹി: രാജ്യത്തിന്റെ സൈനിക ചരിത്രത്തില്‍ പുതുയുഗപ്പിറവിയെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. വ്യോമസേനയുടെ കരുത്തില്‍ റഫാല്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പോര്‍വിമാനങ്ങള്‍ അംബാല വ്യോമതാവളത്തില്‍ ഇറങ്ങിയ കാര്യം പ്രതിരോധ മന്ത്രി ട്വീറ്റ് ചെയ്യുകയായിരുന്നു.അതേസമയം, റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയ്ക്ക് ലഭിച്ചത് അഭിമാനകരമെന്ന് മുന്‍ പ്രതിരോധമന്ത്രി എ.കെ ആന്റണി പറഞ്ഞു.
#WATCH Haryana: Touchdown of Rafale fighter aircraft at Ambala airbase. Five jets have arrived from France to be inducted in Indian Air Force. (Source – Office of Defence Minister) pic.twitter.com/vq3YOBjQXu
— ANI (@ANI) July 29, 2020
ഫ്രാന്‍സില്‍ നിന്ന് 7000ത്തിലധികം കിലോമീറ്റര്‍ യാത്ര ചെയ്താണ് അഞ്ച് പോര്‍വിമാനങ്ങള്‍ ഇന്ത്യയിലെത്തിയത്. 17 ഗോള്‍ഡന്‍ ആരോ സ്‌ക്വാഡ്രനിലെ കമാന്റിങ് ഓഫിസര്‍മാരായ ക്യാപ്റ്റന്‍ ഹര്‍കിരാത് സിങ്, വിങ് കമാന്റര്‍ എംകെ സിങ്, ആര്‍ കതാരിയ, സുദ്ധു, അരുണ്‍ എന്നിവരാണ് വിമാനം പറത്തിയത്.
ഫ്രാന്‍സില്‍ നിന്ന് പുറപ്പെട്ട് യുഎഇയിലെ ഫ്രഞ്ച് വ്യോമതാവളത്തില്‍ ഇറങ്ങിയ ശേഷമാണ് വിമാനങ്ങള്‍ ഇന്ത്യയിലെത്തുന്നത്. അതിനിടയില്‍ കടലിന് ഇസ്രായേല്‍, ഗ്രീസ് എന്നീ രാജ്യങ്ങള്‍ക്ക് മുകളില്‍ വച്ച് ഫ്രഞ്ച് എയര്‍ഫോഴ്സ് ടാങ്കര്‍ വിമാനങ്ങളില്‍ ഇന്ധനം നിറച്ചു. പാകിസ്താന്‍ അതിര്‍ത്തിയില്‍ നിന്ന് 220 കിലോമീറ്റര്‍ അകലെ വിമാനങ്ങള്‍ക്ക് പാരമ്പര്യ രീതിയിലുള്ള വാട്ടര്‍ സല്യൂട്ട് നല്‍കി. സുഖോയ് വിമാനങ്ങള്‍ അകമ്പടിയേകി.
#WATCH Water salute given to the five Rafale fighter aircraft after their landing at Indian Air Force airbase in Ambala, Haryana. #RafaleinIndia pic.twitter.com/OyUTBv6qG2
— ANI (@ANI) July 29, 2020
ദസോള്‍ട്ട് കമ്പനിയില്‍ നിന്ന് 36 വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. 59,000 കോടി രൂപയുടേതാണ് കരാര്‍.












