ജയ്പൂര്‍: രാജസ്ഥാനിലെ ബിജെപി അധ്യക്ഷന്‍ സതീഷ് പുനിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം രോഗ ലക്ഷണങ്ങളന്നും ഇല്ല.
My heartfelt thanks to you for wishing me a speedy recovery @ashokgehlot51 ji. https://t.co/jivC5OmbFB
— Satish Poonia (@DrSatishPoonia) September 4, 2020
ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും പുനിയ ട്വിറ്ററിലൂടെ അറിയിച്ചു. രാജസ്ഥാനില്‍ ഗതാഗത മന്ത്രി പ്രതാപ് സിംഗ് കച്ചരിയാവാസിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം ചികിത്സയില്‍ കഴിയുകയാണ്.