Web Desk
പാചക കലയിലെ കൈപുണ്യം- കേരളത്തിലെ ആദ്യ വനിതാ ഷെഫ് ലതയുടെ രസക്കൂട്ടുകള്‍.
ഇളനീര്‍-പഴം – തുളസി ഷേക്ക്
———————————————
1) ഇളനീര്‍ കാമ്പും വെള്ളവും-3 എണ്ണം
2) കദളിപ്പഴം- 4 എണ്ണം
3) മില്‍ക്ക് മെയ്ഡ് ( home made )
4) തുളസിയില ( നാടന്‍)
തയ്യാറാക്കുന്ന വിധം
ഇളനീര്‍ വെള്ളവും കാമ്പും ചേര്‍ത്ത് ജ്യൂസ് ആക്കുക. ഇതിലേക്ക് മില്‍ക്ക് മെയ്ഡ് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. (പഞ്ചസാര ആവശ്യമെങ്കില്‍) ശേഷം കദളിപ്പഴം ചെറുതായി നറുക്കിയതും തുളസിയിലയും ചേര്‍ത്ത് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ചതിനു ശേഷം സെര്‍വ് ചെയ്യുക.