മംഗളൂരു: ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗിംങ് ചെയ്ത മലയാളി വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. മംഗളൂരുവിലെ ഉള്ളാള്‍ കനച്ചൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ മലയാളികളായ അഞ്ച് വിദ്യാര്‍ത്ഥികളാണ് റാഗിംങിന് ഇരയായത്. ഫിസിയോതെറാപ്പി, നഴ്‌സിംഗ് വിദ്യാര്‍ത്ഥികളായ 11 പേരെയാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട്, കോട്ടയം, കാസര്‍ഗോഡ്, പത്തനംതിട്ട സ്വദേശികളാണ് ഇവര്‍.