Web Desk
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഐസൊലേഷന്‍ വാര്‍ഡിലെ രണ്ട് കോവിഡ് രോഗികള്‍ ഒരു ദിവസം ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധികൃതര്‍ക്ക് ആരോഗ്യമന്ത്രിയുടെ ശാസന. തിരുവനന്തപുരം സ്വദേശികളായ സജികുമാര്‍, മുരുകേശന്‍ എന്നിവരാണ് ഐസൊലേഷന്‍ വാര്‍ഡില്‍ ആത്മഹത്യ ചെയ്തത്. ഇതോടെ അധികൃതരെ ഓഫീസിലേയ്ക്ക് വളിച്ചുവരുത്തി ആരോഗ്യമന്ത്രി ശാസിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെയും ആര്‍എംഒയെയും ഓഫീസിലേയ്ക്ക് വിളിച്ചു വരുത്തി വിശദീകരണം തേടുകയും അതൃപ്തി അറിയിക്കുകയുമായിരുന്നു. അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.