മുംബൈ: പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ടായ തീപിടിത്തത്തില്‍ അഞ്ച് മരണം. നിര്‍മാണത്തിലിരുന്ന പ്ലാന്റില്‍ ജോലി ചെയ്ത തൊഴിലാളികളാണ് മരിച്ചത്. കെട്ടിടത്തില്‍ നിന്ന് ആറുപേരെ രക്ഷപ്പെടുത്തി. അപകട കാരണം വൈദ്യുത ലൈനിലെ തകരാറെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു.
ഉച്ചക്ക് 2.45നാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ കോവിഡ് വാക്സിന്‍ നിര്‍മാണ കേന്ദ്രത്തില്‍ തീപിടിത്തമുണ്ടായത്. വാക്സിന്‍ നിര്‍മാണ യൂണിറ്റ് സുരക്ഷിതമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.