Web Desk
തിരുവനന്തപുരം: പ്രവാസി വിഷയത്തില്‍ വിദേശകാര്യമന്ത്രാലയം കേരളത്തെ അഭിനന്ദിച്ചിട്ടില്ലെന്ന കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍റെ ആരോപണത്തിന് മറുപടിയുമായി മന്ത്രി എ.കെ ബാലന്‍ രംഗത്ത്. കേരളത്തെ അഭിനന്ദിക്കുന്നു എന്നുതന്നെയാണ് കത്തില്‍ പറയുന്നതെന്നും കോംപ്ലിമെന്‍റ് എന്ന വാക്കിന്‍റെ അര്‍ത്ഥം അറിയില്ലെങ്കില്‍ വിദേശകാര്യ സെക്രട്ടറിയോട് ചോദിച്ചു മനസിലാക്കണമെന്നും എ.കെ ബാലന്‍ പരിഹസിച്ചു.
കേന്ദ്രം കേരളത്തെ അഭിനന്ദിച്ചിട്ടില്ലെന്നും കത്തില്‍ ഔപചാരിക മര്യാദാ വാചകങ്ങള്‍ മാത്രമാണ് ഉള്ളതെന്നുമായിരുന്നു വി.മുരളീധരന്‍റെ വാദം.
താൻ വിദേശകാര്യ സഹമന്ത്രിയാണെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്നും, തന്‍റെ മന്ത്രാലയത്തിൽ നടക്കുന്ന കുറച്ചു കാര്യങ്ങളൊക്കെ അറിയാമെന്നുമാണ് മുരളീധരൻ പറഞ്ഞത്.
കേരളത്തെ സംബന്ധിച്ച വി.മുരളീധരന്‍റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ടാൽ മുരളീധരന് കാര്യങ്ങൾ മനസിലാക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.