English हिंदी

Blog

salman-sushanth-696×348

Web Desk

നടന്‍ സുശാന്ത് സിങ് രാജ്പൂതിന്‍റെ മരണവുമായി ബന്ധപ്പെട്ട് പ്രമുഖ താരങ്ങളായ കരണ്‍ ജോഹര്‍, സല്‍മാന്‍ഖാന്‍, സഞ്ജയ് ലീല ബന്‍സാലി, എക്താ കപൂര്‍ തുടങ്ങിയവര്‍ക്കെതിരെ കോടതിയില്‍ പരാതി നല്‍കി അഭിഭാഷകന്‍. സുശാന്തിന്‍റെ മരണത്തില്‍ ബോളീവുഡിലും സമൂഹമാധ്യമങ്ങളിലും ചര്‍ച്ചകള്‍ തുടരുന്ന സാഹചര്യത്തിലാണ് അഡ്വ.സുധീര്‍ കുമാര്‍ ഓജ ബീഹാറിലെ മുസാഫര്‍പൂര്‍ കോടതിയില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. കരണ്‍ ജോഹര്‍, സല്‍മാന്‍ഖാന്‍ തുടങ്ങി എട്ടുപേര്‍ക്കെതിരെയാണ് കേസ്.

Also read:  കടല്‍ കൊലക്കേസ്: ഗൗരവമായ ഇടപെടല്‍ ഉണ്ടായില്ല: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചത് കരണ്‍ ജോഹര്‍, സല്‍മാന്‍ഖാന്‍ തുടങ്ങിയവരുടെ ഗൂഢാലോചനയാണെന്ന് സുധീര്‍ കുമാര്‍ ആരോപിക്കുന്നു. സെക്ഷന്‍ 306, 109, 504, 506 എന്നീ വകുപ്പുകള്‍ പ്രകാരമാണ് സുധീര്‍ കുമാര്‍ കേസ് കൊടുത്തിരിക്കുന്നത്.

സുശാന്തിന്‍റെ മരണത്തെക്കുറിച്ച് ബോളീബുഡില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. നടി കങ്കണാ റാവത്ത്, വിവേക് ഒബ്രോയ് തുടങ്ങിയവരുടെ പ്രതികരണം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ബോളിവുഡില്‍ സ്വജനപക്ഷപാതം നിലനില്‍ക്കുന്നുവെന്നും ഗോഡ്ഫാദര്‍മാരില്ലാതെ സിനിമയിലേക്ക് കടന്നുവന്ന സുശാന്തിന്റെ അഞ്ചോളം ചിത്രങ്ങള്‍ 2019ല്‍ മുടക്കിയെന്നുമായിരുന്നു കങ്കണയുടെ വിമര്‍ശനം. ഇതോടെ സമൂഹമാധ്യമങ്ങളില്‍ സ്വജനപക്ഷപാതത്തെ കുറിച്ചുള്ള വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. ജീവിച്ചിരുന്നപ്പോള്‍ സുശാന്ത് അനുഭവിച്ചിരുന്ന പ്രശ്നങ്ങളില്‍ ഇടപെടാത്ത പല പ്രമുഖരും അദ്ദേഹത്തിന്റെ മരണശേഷം ആത്മാര്‍ത്ഥയില്ലാതെ സംസാരിക്കുന്നു എന്നാണ് ഉയരുന്ന വിമര്‍ശനം.