തിരുവനന്തപുരം: പിഎസ്‌സി ചെയര്‍മാന്‍ അഡ്വ. എം.കെ സക്കീറിന് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി പി.എം മനോജിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു..
മന്ത്രിമാരായ തോമസ് ഐസക്, വി.എസ് സുനില്‍ കുമാര്‍, ഇ.പി ജയരാജന്‍ എന്നിവര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തോമസ് ഐസക്കിനും ഇ.പി ജയരാജനും കോവിഡ് നെഗറ്റീവ് ആയി. മന്ത്രി സുനില്‍കുമാര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.
കണ്ണൂര്‍ എംപി കെ സുധാകരന്‍, കൊല്ലം എംപി എന്‍.കെ പ്രേമചന്ദ്രന്‍ എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.












