റിയാദ്: സൗദിയില്‍ പ്രവാസികളുള്‍പ്പെടെ എല്ലാ താമസക്കാര്‍ക്കും കോവിഡ് പ്രതിരോധ വാക്‌സീന്‍ സൗജന്യമായി നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ അബ്ദുല്ല അല്‍ അസീരി വ്യക്തമാക്കി. പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനാണ് വാക്‌സീന്‍ സൗജന്യമായി നല്‍കുന്നത്. അതിനാല്‍ അവയുടെ സാമ്പത്തിക ബാധ്യത ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ കൊറോണ വൈറസ് ബാധ ഏല്‍ക്കാത്ത രാജ്യത്തെ 70 ശതമാനം പേര്‍ക്കാണ് മുന്‍ഗണന നല്‍കുക.അടുത്ത വര്‍ഷം അവസാനത്തോടെ മുഴുവന്‍ പേര്‍ക്കും കുത്തിവയ്പ് നല്‍കാനാകുമെന്നതാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.16 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ഇപ്പോള്‍ നല്‍കില്ല. പ്രതിരോധ വാക്‌സീന്‍ നല്‍കുന്നതിനുള്ള കൃത്യമായ പട്ടിക വരും ആഴ്ചകളില്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
فيديو | د. عبدالله عسيري لـ #الإخبارية: لقاح #كورونا سيكون متوفرا للجميع في #المملكة مجانا pic.twitter.com/hAmVMk0NZp
— قناة الإخبارية (@alekhbariyatv) November 23, 2020
ജി 20 രാജ്യങ്ങളുടെ മുന്‍കൈയില്‍ പ്രവര്‍ത്തിക്കുന്ന കോവാക്‌സ് മുഖേനയാണ് വാക്‌സിന്‍ നല്‍കുന്നതിനുള്ള ഒരു ശ്രമം സൗദി നടത്തുന്നത്. വാക്‌സീന്‍ നല്‍കുന്നതിന് അനുമതിയും അംഗീകാരവും ലഭിച്ചാലുടന്‍ സുരക്ഷിതവും ഫലപ്രദവുമായ രീതിയില്‍ എല്ലാവര്‍ക്കും അവ ലഭ്യമാക്കാന്‍ വാക്‌സീന്‍ നിര്‍മാതാക്കളുമായി പ്രവര്‍ത്തിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ആഗോള സംരംഭമാണ് കോവാക്‌സ്. ഈ രംഗത്തെ മറ്റു വിശ്വസ്ത കമ്പനികളുമായി നേരിട്ട് കരാറില്‍ ഏര്‍പ്പെട്ട നടത്തുന്ന ശ്രമമാണ് രണ്ടാമത്തേത്.
ഫലപ്രദമായ വാക്‌സീനുകള്‍ ലഭിക്കുന്നതിന് ഒരു നീണ്ട പദ്ധതിയും, വിതരണ ശൃംഖലയും വേണ്ടതുണ്ടെന്നും വാക്‌സീന്‍ ആവശ്യമുള്ള രാജ്യങ്ങളില്‍ വലിയ അളവില്‍ ഇത് ലഭ്യമാക്കുന്നതിന് അതിന്റേതായ സമയമെടുക്കുമെന്നും അസീരി ചൂണ്ടിക്കാട്ടി.കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സുരക്ഷിതവും ഫലപ്രദവുമായ വാക്‌സീനുകള്‍ ലഭിക്കുന്ന ജി 20 യിലെയും ലോകത്തെയാകെയും ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യയെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.