Web Desk
പാചക കലയിലെ കൈപുണ്യം- കേരളത്തിലെ ആദ്യ വനിതാ ഷെഫ് ലത തയ്യാറാക്കുന്ന രസക്കൂട്ടുകള്‍
നന്നാറി സര്‍ബത്ത്
—————————-
1) നന്നാറി വേര് – 350 ഗ്രാം
2) പഞ്ചസാര – 1.250 ഗ്രാം
3) മുട്ട വെള്ള – 2 എണ്ണം
4) ചെറു നാരങ്ങ – 3 എണ്ണം
തയ്യാറാക്കുന്ന വിധം
അര ലിറ്റര്‍ വെള്ളത്തില്‍ പഞ്ചസാര അലിയിച്ച് അടുപ്പില്‍ വെച്ച് ചെറിയ തീയില്‍ നന്നായി തിളപ്പിക്കുക. ഇതിലേക്ക് നന്നാറി വേര് കഴുകി ചതച്ച് ഒരു കിഴി കെട്ടി ഇടുക. ഒരു മണിക്കൂര്‍ ചെറിയ തീയില്‍ വെയ്ക്കുക. ഇതിലേക്ക് അല്പം നാരങ്ങാനീരും മുട്ടയുടെ വെള്ളയും ചേര്‍ക്കുക. സര്‍ബത്ത് നന്നായി തെളിഞ്ഞു കിട്ടാന്‍ വേണ്ടിയാണ് ഇവ ചേര്‍ക്കുന്നത്. തണുത്തതിനു ശേഷം അരിച്ചെടുത്ത് കുപ്പിയിലാക്കി സൂക്ഷിക്കുക. 25 സര്‍ബത്ത് ഉണ്ടാക്കാന്‍ ഇത് ധാരാളം മതി.
സര്‍ബത്ത് തയ്യാറാക്കുന്ന വിധം
സര്‍ബത്ത് – 3 അര ടേബിള്‍ സ്പൂണ്‍
തണുത്ത വെള്ളം – 200 മില്ലി ലിറ്റര്‍
ചെറുനാരങ്ങ – പകുതി
തിളപ്പിച്ചാറിയ പശുവിന്‍ പാല്‍ ചേര്‍ത്ത് മില്‍ക്ക് സര്‍ബത്ത് ഉണ്ടാക്കാം. മില്‍ക്ക് സര്‍ബത്തില്‍ നാരങ്ങ ചേര്‍ക്കരുത്.