തിരുവനന്തപുരം: കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ഘടക കക്ഷികള്‍ക്ക് ഹൈക്കമാന്‍ഡിന്റെ ഉറപ്പ്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഘടകകക്ഷി നേതാക്കളുമായി പ്രത്യേകം സംസാരിച്ചു. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി. അതേസമയം സംസ്ഥാനത്തിന്റെ ചുമതലയുള്ള പുതിയ മൂന്ന് എഐസിസി സെക്രട്ടറിമാര്‍ സംസ്ഥാനത്ത് തുടരാനും നിര്‍ദേശിച്ചു.
തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയില്‍ നേതൃത്വത്തിനെതിരെ ഘടക കക്ഷികള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. കഴിഞ്ഞ യുഡിഎഫ് യോഗത്തിലും ഇതിന് മുന്നേ നടന്ന ഉഭയകക്ഷി യോഗത്തിലും കോണണ്‍ഗ്രസ് നേതൃത്വത്തിന്റെ സംഘടനാ ദൗര്‍ബല്യങ്ങള്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വളരെ ശക്തമായ ഇടപെടല്‍ ഹൈക്കമാന്‍ഡ് നടത്തുന്നുത്. സാമൂഹിക സംസ്‌കാരിക സാമുദായിക നേതാക്കളുമായി എഐസിസി നേതൃത്വം ചര്‍ച്ച നടത്തും.










