English हिंदी

Blog

WhatsApp Image 2020-07-02 at 11.55.42 AM

Web Desk

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് മരണം 17,834 ആയി. ഇന്നലെ മാത്രം 434 പേരാണ് മരിച്ചത്. രാജ്യത്ത് ആകെ രോഗികള്‍ 6,04,641 പേരാണ്. ഇന്നലെ 19,148 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ലോകത്ത് ആറുലക്ഷം രോഗികളുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറി.

Also read:  സൗദിയില്‍ ഇന്ന് കോവിഡ് രോഗമുക്തി നേടിയവര്‍ 3124 പേര്‍; പുതിയ കേസുകള്‍ 1482

പരിശോധനാ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി ലാബുകളുടെ എണ്ണം 1056 ആയി വര്‍ധിപ്പിച്ചു. ഗവണ്മെന്റ് ലാബുകളുടെ എണ്ണം 764 ഉം സ്വകാര്യ ലാബുകളുടെ എണ്ണം 292 ഉം ആണ്.

Also read:  സന്ദീപിന്റെ കൊലപാതകം; വ്യക്തിവിരോധം മാത്രമെന്ന് പ്രതികള്‍, വധഭീഷണിയുണ്ടെന്ന് ജിഷ്ണു

വിവിധ പരിശോധനാ ലാബുകളുടെ ക്രമം ഇനി പറയുന്നു:

തത്സമയ ആര്‍ടി പിസിആര്‍ അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 576 ( ഗവണ്മെന്റ് : 365 + സ്വകാര്യമേഖല: 211)

ട്രൂനാറ്റ് അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 394 ( ഗവണ്മെന്റ് : 367 + സ്വകാര്യമേഖല: 27)

Also read:  സൗദിയില്‍ 4,652 , ഖത്തറില്‍ 4,169 , യുഎഇയില്‍ 2,511 - കോവിഡ് കേസുകള്‍ക്ക് ശമനമില്ല

സി.ബി.എന്‍.എ.എ.ടി. അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 86 ( ഗവണ്മെന്റ് : 32 + സ്വകാര്യമേഖല : 54)

സാമ്പിള്‍ പരിശോധനയുടെ എണ്ണവും ദിനംപ്രതി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 2,17,931  സാമ്പിളുകളാണ് പരിശോധിച്ചത്. രാജ്യത്ത് ഇതുവരെ പരിശോധിച്ചത് 88,26,585 സാമ്പിളുകളാണ്.