മഹാത്മാ ഗാന്ധിക്ക് ആദരമര്‍പ്പിച്ച് ദുബായ് ബുര്‍ജ് ഖലീഫ. രാഷ്ട്ര പിതാവിന്റെ 151ാം ജന്മവാര്‍ഷികാഘോങ്ങളുടെ ഭാഗമായി ഗാന്ധിജി ചിത്രത്തിനൊപ്പം ത്രിവര്‍ണ പതാകയില്‍ ബുര്‍ജ് ഖലീഫ തിളങ്ങി.വെളിളിയാഴ്ച രാത്രി ഗാന്ധിയുടെ സന്ദേശങ്ങളും ചിത്രങ്ങളും ഉള്‍പ്പെടുത്തി പ്രത്യേക ഷോ സംഘടിപ്പിച്ചിരുന്നു.
https://twitter.com/BurjKhalifa/status/1312075883017105412?s=20
ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ ഷോ തത്സമയം പ്രദര്‍ശിപ്പിച്ചു. ഗാന്ധി ജയന്ധിയോടനുബന്ധിച്ച് വിവിധ ഭാഗഭങ്ങളിലായി 151 മരങ്ങള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തു. രാഷ്ട്ര പിതാവിന്റെ ജന്മദിനം ഏറ്റവും ഉയരം കൂടിയ കെട്ടിടത്തില്‍ ആചരിക്കുന്നതിന് നിര്‍ദേശം നല്‍കിയ ഇമാര്‍ പ്രോപര്‍ട്ടീസിന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് നന്ദി അറിയിച്ചു.


















