റിയാദ്: കോവിഡ് മുന്‍കരുതല്‍ പാലിക്കാത്തതിന് സൗദിയില്‍ കഴിഞ്ഞ ഒരാഴ്ച്ചക്കിടെ 12855 പേര്‍ക്ക് പിഴ ഈടാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഏറ്റവും കൂടുതല്‍ കോവിഡ് പ്രോട്ടോകാള്‍ ലംഘനങ്ങള്‍ കണ്ടെത്തിയത് മക്ക പ്രവിശ്യയിലാണ്.( 3290) ഏറ്റവും കുറവ് ജീസാനിലും.(182)
പ്രധാനമായും മാസ്‌ക് ധരിക്കാതിരിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക എന്നിവയാണ് പ്രധാനമായും കണ്ടെത്തുന്ന കോവിഡ് പ്രോട്ടോകാള്‍ ലംഘനങ്ങള്‍. വിവിധ പ്രവിശ്യകള്‍ തിരിച്ചുള്ള കണക്ക് ഇങ്ങനെ.