Web Desk
ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്‍സിഡീസ് ബെന്‍സ് CLS-ന്‍റെ പരിഷ്ക്കരിച്ച പതിപ്പാണ് അമേരിക്കന്‍ വിപണിയില്‍ അവതരിപ്പിച്ചത്.മുമ്പത്തെ കമാന്‍ഡ് സിസ്റ്റത്തെ മാറ്റിസ്ഥാപിക്കുന്ന ഒരു പുതിയ MBUX ഇന്‍ഫോടെയിന്‍മെന്‍റ് സിസ്റ്റം ആണ് അകത്തളത്തിലെ പ്രധാന മാറ്റം. CLS-ല്‍ ഇപ്പോള്‍ ഒരു സ്റ്റാന്‍ഡേര്‍ഡ് ഓഫറായി ബ്രേക്ക് അസിസ്റ്റ് (BA) സിസ്റ്റവും ലഭിക്കുന്നു. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്‍റ് പാനലും ഇന്‍ഫോടെയിന്‍മെന്‍റ് സിസ്റ്റവും ഉള്‍ക്കൊള്ളുന്ന 12.3 ഇഞ്ച് കൂറ്റന്‍ സ്‌ക്രീനുകളും ഇപ്പോള്‍ ഒരു പ്രധാന ആകര്‍ഷണമാണ്. ഡയമണ്ട്-മെഷ് ഗ്രില്ലും വാഹനത്തില്‍ ഒരുങ്ങുന്നു.
2021 മെര്‍സിഡീസ് ബെന്‍സ് CLS 450 കാറിലെ 3.0 ലിറ്റര്‍ ഇന്‍ലൈന്‍ ആറ് സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് എഞ്ചിന്‍ ഇക്യു ബൂസ്റ്റിനൊപ്പം 358 bhp കരുത്തും 500 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. പുതിയ ക്രോസ്-ട്രാഫിക് ഫംഗ്ഷന്‍, ഇന്റലിജന്‍റെ ഡ്രൈവ് ഫംഗ്ഷനുകളില്‍ ആക്റ്റീവ് സ്പീഡ് ലിമിറ്റ് അസിസ്റ്റ് ഉള്‍പ്പെടുന്നു. മാപ്പ് ഡാറ്റയും ട്രാഫിക് സൈന്‍ അസിസ്റ്റില്‍ നിന്നുള്ള വിവരങ്ങളും ഇത് ഉപയോഗിക്കുന്നു.
മൊജാവേ സില്‍വര്‍, സിറസ് സില്‍വര്‍ എന്നിങ്ങനെ രണ്ട് പുതിയ ബോഡി കളറുകളോടെയുമാണ് പുതിയ മോഡല്‍ എത്തുന്നത്. വിംഗ് മിററുകളും ഗ്ലോസ് ബ്ലാക്കിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. പുതിയ കറുത്ത അലോയ് വീലുകളും വാഹനത്തില്‍ ലഭ്യമാകും.