Web Desk
മയക്കുമരുന്നിനെതിരെയുള്ള കേരള പോലീസിന്‍റെ ഒരാഴ്ചത്തെ പ്രചരണ പരിപാടികള്‍ വെള്ളിയാഴ്ച്ച ആരംഭിക്കും. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ തുടക്കം കുറിക്കുന്ന പരിപാടിയില്‍ ഇത്തരം കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ഓണ്‍ലൈന്‍ പരിശീലനവും സംഘടിപ്പിക്കും.
വിദഗ്ധരും ഡോക്ടര്‍മാരും പങ്കെടുക്കുന്ന ആന്‍റി നര്‍ക്കോട്ടിക് സെമിനാറുള്‍, സമൂഹമാധ്യമങ്ങള്‍ വഴിയുള്ള പ്രചരണ പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിക്കും. ഡി-അഡിക്ഷന്‍ കേന്ദ്രങ്ങളുടെ വിശദവിവരങ്ങള്‍ ജില്ലാടിസ്ഥാനത്തില്‍ തയ്യാറാക്കുമെന്നും സംസ്ഥാന പൊലീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.