കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സമരങ്ങള്‍ സംഘടിപ്പിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സമരം നടത്തുന്ന പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
Also read: സോളാര്‍ കേസില്‍ സരിത കുറ്റക്കാരി ; ശിക്ഷാ വിധി ഉടന്‍, മൂന്നാം പ്രതി മണിമോനെ വെറുതെ വിട്ടു
കോവിഡ് ചട്ടങ്ങള്‍ ലംഘിച്ച് സംസ്ഥാനത്ത് വലിയ സമരങ്ങള്‍ ഉണ്ടായെന്നും ഇത് സമൂഹ വ്യാപനത്തിന് കാരണാകുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. മാസ്ക്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും സമരം ചെയ്ത പ്രവര്‍ത്തകരെ കൈകാര്യം ചെയ്യാന്‍ പോലീസിന് സാധിച്ചില്ലെന്നും ഇത്തരം സമരങ്ങള്‍ വളരെ വേഗത്തില്‍ വൈറസ് വ്യാപനത്തിന് കാരണമാകുമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കി.


















