Web Desk
കോവിഡ് 19 രോഗികള്‍ക്ക് ഹോം ക്വാറന്‍റൈന്‍ പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിന്‍റെ ഭാഗമാമായി അബുദാബി പബ്ലിക് ഹെല്‍ത്ത് സെന്‍റെര്‍ സൗജന്യ ഭക്ഷണം, ടെലി കണ്‍സള്‍ട്ടേഷന്‍, ലോണ്ടറി തുടങ്ങിയ സൗകര്യങ്ങള്‍ സൗജന്യമാക്കി പദ്ധതി പരിഷ്കരിച്ചു.
ഏപ്രില്‍ ആദ്യ വാരം തന്നെ ചെറിയ രോഗ ലക്ഷണങ്ങളോടെയുള്ള കോവിഡ് 19 രോഗികള്‍ക്ക് ഹോം ക്വാറന്‍റൈന്‍ പദ്ധതി നടപ്പാക്കിയിരുന്നു. റിസള്‍ട്ട് നെഗറ്റീവ് ആകുന്നതുവരെ നീണ്ടു നില്‍ക്കുന്ന തുടര്‍ച്ചയായ പരിശോധനയില്‍ ആളുകളുടെ സമ്പര്‍ക്കം പൂര്‍ണ്ണമായും ഒഴിവാക്കാനാണ് പുതിയ നിര്‍ദ്ദേശം. പുതിയ മാര്‍ഗ്ഗ രേഖ അനുസരിച്ചു അബുദാബി പബ്ലിക് ഹെല്‍ത്ത് സെന്‍റെര്‍നിര്‍ദ്ദേശങ്ങൾ നേരിട്ട് സ്മാർട്ട് വാട്സ്ആപ്പ് സർവീസ് വഴി ആളുകളിലേക്ക് എത്തിക്കും . ഒപ്പം ടെലി കമ്മ്യൂണിക്കേഷൻ വഴി ഡോക്ടർമാരുടെ സേവനവും ലഭ്യമാകും. ദിവസം മൂന്നു നേരം ഭക്ഷണവും, ആഴ്ചയിൽ രണ്ടു തവണ ലോണ്ടറി സർവീസും വേസ്റ്റ് മാനേജ്മെന്‍റ് സൗകര്യവും പദ്ധതിയിൽ ഉൾപ്പെടും. പദ്ധതിയിൽ ഉൾപ്പെടുന്ന രോഗികൾക്ക് സ്വന്തമായി സ്മാർട്ട് ഫോണും, വെന്‍റിലേഷനോടുകൂടിയ ബാത് അറ്റാച്ഡ് റൂം സൗകര്യവും ഉണ്ടായിരിക്കണമെന്ന് നിബന്ധനയുണ്ട്. ഗുരുതര ലക്ഷണമുള്ള രോഗികളെ ഹോസ്പിറ്റലിൽ കിടത്തി ചികിത്സിക്കും .
കർശനമായി നടപ്പാക്കുന്ന ഹോം ക്വാറന്‍റൈന്‍ നിർദ്ദേശങ്ങൾ തെറ്റിക്കുന്നവർക്ക് ആറുമാസം തടവോ ഒരുലക്ഷം ദിർഹം പിഴയോ ഈടാക്കും .