ആലപ്പുഴയ്ക്കു പിന്നാലെ പാലാ രൂപതാ പരിധിയിലും മൃതദേഹം ദഹിപ്പിക്കാന്‍ അനുവദിക്കുന്നതായി രൂപതാ അധ്യക്ഷന്‍ മാര് ജോസഫ് കല്ലറങ്ങാട്ട് അറിയിച്ചു. സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ക്കാനാണ് സഭാ നേതൃത്വം ആവശ്യപ്പെടുന്നതെന്നും അധികൃതര്‍ അറിയിച്ചു.
Also read: ശ്രീചിത്രയില്‍ ചികിത്സയ്‌ക്കെത്തിയ രണ്ട് പേര്‍ക്ക് കോവിഡ്; 21 ജീവനക്കാര്‍ നിരീക്ഷണത്തില്‍
ദഹിപ്പിച്ചതിന് ശേഷം ചിതാഭസ്മം ബന്ധുക്കള്‍ക്ക് കൈമാറാനോ വായുവില്‍ വിതറാനോ വെള്ളത്തില്‍ ഒഴുക്കാനോ പാടില്ല. ഇത് യഥാവിധി സഭാ നിയമങ്ങള്‍ക്ക് അനുസൃതമായി മൃതദേഹം അടക്കുന്നതുപോലെ അടക്കം ചെയ്യണമെന്നും ബിഷപ്പ് വ്യക്തമാക്കി.


















