ഡല്‍ഹി: കര്‍ഷക നിയമ പരിഷ്‌കാരങ്ങളുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ കര്‍ഷകരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ വിപണി ലഭിക്കും. പുതിയ അവസരങ്ങളും നിക്ഷേപങ്ങളും വരും. ചന്തകള്‍ ആധുനീകരിച്ചു. വരുമാനം കൂട്ടാനും നടപടികളുണ്ടെന്ന് മോദി പറഞ്ഞു.
പരിഷ്‌കരണങ്ങളുടെ ലക്ഷ്യം കൃത്യമാണ്. കാര്‍ഷികമേഖലയില്‍ മതിയായ സ്വകാര്യവല്‍ക്കരണം നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം,പ്രക്ഷോഭകരില്‍ തീവ്ര ഇടതുപക്ഷക്കാരുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. കാര്‍ഷിക ഉല്‍പാദന വിപണന സമിതികള്‍ എന്തുകൊണ്ട് കേരളത്തില്‍ ഇല്ല. ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും മറുപടി നല്‍കണമെന്ന് ഗോയല്‍ പറഞ്ഞു.












