തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി നിലത്തിറക്കി. വിമാനത്തിന്റെ ഹൈഡ്രോളിക് തകരാര്‍ മൂലമാണ് അടിയന്തരമായി നിലത്തിറക്കേണ്ടിവന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള IX1346 വിമാനമാണ് തിരുവനന്തപുരത്ത് നിലത്തിറക്കിയത്.
എയര്‍ഫോഴ്‌സ്, ആംബുലന്‍സ് ഉള്‍പ്പെടെ അടിയന്തര ലാന്‍ഡിംഗിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നു. വിമാനത്തിലെ യാത്രക്കാരെയും ജീവനക്കാരെയും പുറത്തിറക്കാനുളള നടപടികള്‍ തുടരുകയാണ്.