English हिंदी

Blog

WhatsApp Image 2020-06-27 at 3.27.45 PM

Web Desk

സിഖ് തീര്‍ത്ഥാടകര്‍ക്കായി കര്‍താപൂര്‍ ഇടനാഴി തുറക്കാനൊരുങ്ങി പാകിസ്ഥാൻ സര്‍ക്കാര്‍. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് അടച്ച ഇടനാഴിയാണ് ഇപ്പോള്‍ വീണ്ടും തുറക്കാൻ തീരുമാനിച്ചത്. സിഖ് തീര്‍ത്ഥാടകര്‍ക്കായി തിങ്കളാഴ്ച മുതല്‍ ഇടനാഴി തുറന്നുകൊടുക്കുമെന്ന് പാക് വിദേശകാര്യ മന്ത്രി മഹമൂദ് ഖുറേഷി അറിയിച്ചു. അദ്ദേഹത്തിന്‍റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

സിഖ് സാമ്രാജ്യത്തിന്‍റെ നേതാവായ മഹാരാജ രഞ്ജിത് സിങ്ങിന്‍റെ ജന്മവാർഷികത്തോടനുബന്ധിച്ച് വീണ്ടും ഇടനാഴി തുറക്കാനാണ് പാകിസ്ഥാൻ ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 16നാണ് കര്‍താപൂര്‍ ഇടനാഴി അടച്ചത്.

Also read:  ഐ പി എൽ: വിജയം തുടർന്ന് മുംബൈ; രാജസ്ഥാനെ കീഴടക്കിയത് 57 റൺസിന്