സമര മുഖങ്ങളിൽ പോലീസിനെ കെട്ടിപ്പിടിച്ച് യു.ഡി.എഫ് നേതാക്കൾ കോവിഡ് പരത്തിയെന്ന് എല്‍.ഡി.എഫ് കൺവീണർ എ. വിജരാഘവൻ. ഇതിനു പ്രത്യേകം പരിശീലനം ലഭിച്ചവർ തന്നെയുണ്ടായിരുന്നു. നമ്പൂതിരി സംബന്ധത്തിന് പോകും പോലെ പ്രതിപക്ഷ നേതാക്കൾ രാത്രികളിൽ ആശുപത്രി തിരക്കി നടക്കുകയാണ്.
Also read: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി: മരിച്ചത് കാസര്‍ഗോഡ് സ്വദേശി; ജില്ലയിലെ ആദ്യ കോവിഡ് മരണം
കേരളത്തിലെഎം.പി മാർക്ക് കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കാനും, പാർലമെൻ്റിൽ ചെന്ന് പിണറായിക്കെതിരെ സമരം ചെയ്യാനേ കഴിയുന്നുള്ളൂഎന്നും എല്‍.ഡി.എഫ് കൺവീണർ എ. വിജരാഘവൻ ആരോപിച്ചു.
ഉമ്മൻചാണ്ടി 50 വർഷം തികച്ചത് ലീഗിന് അഴിമതിക്കുള്ള അവസരമൊരുക്കിയത് കൊണ്ടാണെന്നും എ.വിജയരാഘവൻ കൂട്ടിച്ചേര്‍ത്തു. ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനം അംഗീകരിച്ചതും, പണമൊഴുകുന്ന വകുപ്പ് ലീഗിന് കൊടുക്കുന്നതും അഴിമതിക്ക് കൂട്ട് നിൽക്കുന്നതിനാണെന്നും അദ്ദേഹം പറഞ്ഞു.

















