തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് ഡോക്ടറ്# ഉള്‍പ്പെടെ 41 പേര്‍ അറസ്റ്റില്‍. അറസ്റ്റിലായവരില്‍ ഭൂരിഭാഗവും ഐ.ടി ഉദ്യോഗസ്ഥരും വിദ്യാസമ്പന്നരുമാണെന്ന് പോലീസ് പറഞ്ഞു.
സംസ്ഥാന വ്യാപകമായി പോലീസ് നടത്തിയ ഓപ്പറേഷന്‍ പി ഹണ്ടിലൂടെയാണ് ഇവരെ പിടികൂടിയത്. ഇന്നലെ ഒരേസമയം 465 ഇടങ്ങളിലാണ് പരിശോധന നടന്നത്. 339 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. ആറിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്ന് നേതൃത്വം നല്‍കിയ എ.ഡി.ജി.പി മനോജ് എബ്രഹാം അറിയിച്ചു.











