മസ്കറ്റ്: പൊതു ജനങ്ങള്‍ക്ക് സംശയങ്ങള്‍ അറിയിക്കുന്നതിനായി റോയല്‍ ഹോസ്പിറ്റല്‍ പുതിയ ഹെല്‍പ് ലൈന്‍ നമ്പറുകള്‍ പ്രഖ്യാപിച്ചു. ആശുപത്രി സേവനങ്ങളുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങള്‍ക്കും ദിവസത്തില്‍ 24 മണിക്കൂറും ആഴ്ചയില്‍ ഏഴു ദിവസവും ‘24599000” എന്ന നമ്പറില്‍ ബന്ധപ്പെടാം.
മറ്റ് പ്രത്യേക ആവശ്യങ്ങള്‍ക്കായി വര്‍ക്കിങ് മണിക്കൂറുകളില്‍ ബന്ധപ്പെടാവുന്ന നമ്പറുകള്‍
- ജനന – മരണ വിവരങ്ങള്‍ 71100822 എന്ന നമ്പറില്‍ വാട്ട്സ്ആപ്പ് വഴി റിപ്പോര്‍ട്ട് ചെയ്യുക
- അപ്പോയ്ന്റ്‌മെന്റുകള്‍ക്കായി 90669066 എന്ന നമ്പറില്‍ വാട്ട്സ്ആപ്പ് വഴി ബന്ധപ്പെടുക
- നാഷണല്‍ ഹാര്‍ട്ട് സെന്റര്‍ ഫാര്‍മസിയെ 71599100 എന്ന നമ്പറില്‍ ടെലിഫോണ്‍ വഴി ബന്ധപ്പെടാനാകും
- റോയല്‍ ഹോസ്പിറ്റലിന്റെ പ്രധാന ഫാര്‍മസിയുമായി 71555262 എന്ന നമ്പറില്‍ ടെലിഫോണ്‍ വഴി ബന്ധപ്പെടാനാകും