English हिंदी

Blog

dubai

Web Desk

ദുബായിൽ ജൂലൈ 7 മുതൽ ടൂറിസ്റ്റുകളെ സ്വീകരിച്ച് തുടങ്ങും. എല്ലാ യാത്രക്കാരും ദുബായ് വിമാനത്താവളത്തിൽ പി.സി.ആർ ടെസ്റ്റിന് വിധേയമാകണം എന്ന നിബന്ധനയുണ്ട് . കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും വിനോദസഞ്ചാരികളെ ദുബായ് വരവേൽക്കുക.രാജ്യത്തേക്ക് വരുന്ന വിനോദസഞ്ചാരികൾ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലെങ്കിൽ വിമാനത്താവളത്തിൽ പരിശോധനക്ക് വിധേയമാകണമെന്ന് സുപ്രീം കോർട്ട് ഡിസാസ്റ്റർ ആൻഡ് മാനേജ്മെന്‍റ് കമ്മിറ്റി നിർദേശിച്ചു.

ടൂറിസ്റ്റ് വിസയിൽ എത്തുന്നവർക്കുള്ള നിർദ്ദേശങ്ങൾ

*ജൂലൈ ഏഴ് മുതലാണ് ടൂറിസ്റ്റുകൾക്ക് ദുബൈയിലേക്ക് വരാൻ കഴിയുക.

* ഇവർക്ക് വേണമെങ്കിൽ പുറപ്പെടുന്ന രാജ്യത്ത് നിന്ന് 96 മണിക്കൂർ മുമ്പ് നടത്തിയ പി സി ആർ ടെസ്റ്റിന്‍റെ ഫലവുമായി ദുബൈയിൽ ഇറങ്ങാം.അല്ലെങ്കിൽ, ദുബൈ വിമാനത്താവളത്തിൽ പി സി ആർ ടെസ്റ്റിന് വിധേയമാകണം.

Also read:  ഇടുക്കിയില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു ; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

* ഇതിന്റെ ചെലവ് ടൂറിസ്റ്റ് തന്നെ വഹിക്കണം. പരിശോധനയിൽ പോസറ്റീവ് ആയാൽ വിനോദസഞ്ചാരികളും 14 ദിവസം ക്വാറന്‍റെയിനിൽ കഴിയണം.

ദുബായിലേക്കു തിരിച്ചുവരുന്ന പ്രവാസികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

*ദുബൈയിലേക്ക് സര്‍വീസ് നടത്താന്‍ അനുമതിയുള്ള ഏത് വിമാനത്തിലും ടിക്കറ്റ് ബുക്ക് ചെയ്ത് തിരിച്ചുവരാം.

*ഔദ്യോഗികമായി വിമാനസര്‍വീസ് ആരംഭിച്ച രാജ്യങ്ങളില്‍ നിന്നാണ് പ്രവാസികള്‍ക്ക് തിരിച്ചുവരാനാവുക.

*ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സ് ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് അഥവാ GDRFA യുടെ ലിങ്കില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

*ഡയറക്ടേറ്റ് നല്‍കുന്ന അനുമതി പ്രകാരമാണ് യാത്ര ചെയ്യേണ്ടത്.

*തിരിച്ചുവരുന്നവര്‍ കോവിഡ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞാല്‍ പരിശോധനക്കും
ചികില്‍സക്കുമുള്ള ചെലവുകള്‍ വഹിക്കാമെന്ന് ഡിക്ലറേഷന്‍ നല്‍കണം.

*ഇവര്‍ക്ക് ദുബൈ വിമാനത്താവളത്തില്‍ എത്തിയ ശേഷം പി സി ആര്‍ ടെസ്റ്റ് നടത്തും.

Also read:  18കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു ; കുറ്റിക്കാടിന് സമീപം പെണ്‍കുട്ടിയെ കണ്ടെത്തി

*പോസറ്റീവായാല്‍ ഇവര്‍ 14 ദിവസം കൊറന്റയിനില്‍ ഇരിക്കണം.
സ്വന്തമായി താമസ സ്ഥലമുള്ളവര്‍ക്ക് ഹോം ക്വറന്റയിന് സൗകര്യമുണ്ടാകും. എന്നാല്‍, താമസ സ്ഥലത്ത് കൂടുതല്‍ പേരുണ്ടെങ്കില്‍ അവര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ കോറന്റയിനില്‍ ഐസൊലേഷനില്‍ പോകേണ്ടി വരും.

*തൊഴിലുടമക്ക് വേണമെങ്കില്‍ ഇവര്‍ക്ക് ഐസൊലേഷന്‍ സംവിധാനം ഒരുക്കാം.

*ആശുപത്രികളിലെയും കോവിഡ് കേന്ദ്രങ്ങളിലെയും ഐസൊലേഷന്‍ സംവിധാനം ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിന്റെ ചെലവും വഹിക്കേണ്ടത് തൊഴിലുടമായാണ്.

ദുബൈ വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് പോകുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

*വിമാനത്താവളത്തില്‍ വെച്ച് തന്നെ കോവിഡ്-19 DXB എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരിക്കണം.

*ദുബൈ വിമാനത്താവളത്തിലേക്ക് സര്‍വീസ് ആരംഭിച്ച രാജ്യങ്ങളിലേക്കാണ് തിരിച്ചുപോകാന്‍ അനുവദിക്കുക.പോകുന്നതിന് മുമ്പ് ഇവര്‍ക്ക് പരിശോധന ആവശ്യമില്ല. എന്നാല്‍, പോകുന്ന രാജ്യത്തിന്‍റെ കോവിഡ് പ്രോട്ടോകോളുകള്‍ പാലിക്കാന്‍ തയാറായിരിക്കണം.

*അന്താരാഷ്ട്ര ഹെല്‍ത്ത് ഇന്‍ഷൂഷന്‍സ് കൈവശം വെക്കാന്‍ ശ്രദ്ധിക്കണം.ഇവര്‍ യാത്രപൂര്‍ത്തിയാക്കി തിരിച്ചുവന്നാല്‍ ദുബൈ വിമാനത്താവളത്തില്‍ പി സി ആര്‍ ടെസ്റ്റിന് വിധേയമാകണം.

Also read:  'ഇതല്ല,നീ കാറില്‍ നിന്നെടുത്ത എന്റെ മൊബൈല്‍ ഫോണ്‍ താടാ' ;ഇല്ലാത്ത മോഷണ കുറ്റം ആരോപിച്ച് പരസ്യ വിചാരണ;അച്ഛനെയും മകളെയും മോഷ്ടാക്കളാക്കി പൊലിസ്

യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബൈ കിരീടാവകാശി ഹിസ് ഹൈനസ് ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം എന്നിവരുടെ നിര്‍ദേശപ്രകാരമാണ് ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ നേതൃത്വത്തിലുള്ള ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് സുപ്രീം കമ്മിറ്റി ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ദേശീയ, പ്രാദേശിക തലങ്ങളില്‍ നടപ്പാക്കിയ കര്‍ശന മുന്‍കരുതല്‍ നടപടികളിലൂടെ എമിറേറ്റ് വൈറസിനെ നേരിടുന്നതില്‍ കൈവരിച്ച പുരോഗതിക്ക് ലോകമെമ്പാടും പ്രശംസ ലഭിച്ചുവെന്ന് കമ്മിറ്റി അറിയിച്ചു.