ഒമാൻ ആരോഗ്യമന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ ജൂലൈ 12 മുതൽ രാജ്യവ്യാപകമായി കോവിഡ് 19 സർവേ ആരംഭിക്കുന്നു. ഒമാനിലെ എല്ലാ ഗവര്‍ണറേറ്റുകളെയും ഉൾപ്പെടുത്തിയായിരിക്കും കോവിഡ് സർവ്വേ. ഇതിന്‍റെ ഭാഗമായി സ്വദേശികളുടെയും വിദേശികളുടെയും രക്ത സാമ്പിളുകൾ ശേഖരിച്ചു പരിശോധിക്കും .
വിവിധ പ്രായത്തിലുള്ളവരിൽ കോവിഡ് അണുബാധയുടെ വ്യാപ്തി വിലയിരുത്തുക, രോഗ നിർണ്ണയം നടത്താത്ത കേസുകൾ നിരീക്ഷിക്കുക, ഗവര്ണറേറ്റ് തലത്തിൽ അണുബാധയുടെ തോത് കണക്കാക്കുക, രോഗ ലക്ഷണങ്ങളില്ലാത്ത അണുബാധ നിരക്ക് കണ്ടെത്തുക, രോഗ ബാധയുടെ ആകെ എണ്ണം കണ്ടുപിടിക്കുക തുടങ്ങിയവയാണ് കോവിഡ് 19 സർവ്വേ കൊണ്ട് ആരോഗ്യ മന്ത്രാലയം ഉദ്ദേശിക്കുന്നത്. കൂടാതെ കോവിഡ് രോഗ വ്യാപനം ജനങ്ങളുടെ ജീവിത നിലവാരത്തെ എങ്ങനെ ബാധിച്ചുവെന്നും സർവേയിലൂടെ കണ്ടെത്തും.












