Web Desk
ദുബായ്: വന്ദേ ഭാരത മിഷന് കീഴില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ ഇന്ത്യയില്‍ നിന്നും യാത്രക്കാരെ യുഎഇയിലേക്ക് തിരിച്ചെത്തിക്കരുതെന്ന് യുഎഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. എയര്‍ ഇന്ത്യയോടാണ് ഇക്കാര്യം അറിയിച്ചത്. ജൂലായ് 22 മുതല്‍ റസിഡന്‍സി വിസയുള്ളവര്‍ക്ക് യു.എ.ഇ തിരിച്ചുവരാന്‍ അനുമതിയുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി നാട്ടില്‍ നിന്നും ആളുകളെ തിരിച്ചെത്തിക്കുന്നതിനുള്ള സാധ്യത എയര്‍ ഇന്ത്യ തേടിയിരുന്നു. അതിന് മറുപടിയായാണ് യു.എ.ഇ ഇക്കാര്യം അറിയിച്ചത്.
ഡല്‍ഹിയിലെ യുഎഇ എംബസിയുടെയോ യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്‍റെയോ അനുമതിയുണ്ടെങ്കില്‍ മാത്രമെ യാത്ര സാധ്യമാകൂ. എന്നാല്‍ യുഎഇയില്‍ നിന്നും യാത്രക്കാരില്ലാതെ വരുകയും,തുടര്‍ന്ന് ഇന്ത്യയില്‍ നിന്നും പ്രവാസികളെ കൊണ്ടുപോകുന്നതിനുമായി എമിറേറ്റ്സ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ അനുമതി തേടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ വ്യോമയാന മന്ത്രാലയം നിലപാട് അറിയിച്ചിട്ടില്ല.