English മലയാളം

Blog

double ducker

 

തിരുവനന്തപുരം; സേവ് ദി ഡേറ്റ്, ഫോട്ടോ ഷൂട്ട് തുടങ്ങിയ ന്യൂ ജെൻ ആഘോഷങ്ങൾക്ക് ഇനി കെ.എസ്.ആർ.ടിസിയും. കെഎസ്ആർടിസി ആവിഷ്കരിച്ച ഡബിൽ ഡെക്കർ ഫോട്ടോ ഷൂട്ട് പദ്ധതിക്ക് മികച്ച പിൻതുണ.2021 ജനുവരി 18 ന് വിവാഹം ഉറപ്പിച്ച വാമനപുരം സ്വദേശി ​ഗണേഷും, ഈഞ്ചയ്ക്കൽ സ്വദേശിനി ലക്ഷ്മിയുമാണ് തലസ്ഥാന ന​ഗരയിൽ രാജപ്രൗഡിയിൽ സർവ്വീസ് നടത്തിയ ഡബിൽ ഡക്കർ ബസിലെ ആദ്യ ഫോട്ടോഷൂട്ട് നടത്തിയത്.

Also read:  വാസന്തിക്ക് പിന്നാലെ കോപ്പിയടി വിവാദത്തില്‍ കുടുങ്ങി 'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍'

എട്ട് മണിക്കൂറിന് 4000 രൂപ വാടക നൽകിയിൽ 50 കിലോ മീറ്റർ ദൂരത്തിൽ ഈ സർവ്വീസ് ഉപയോ​ഗപ്പെടുത്താനാകും. അധികമുള്ള കിലോമീറ്ററുകൾക്ക് അധിക വാടകകൂടി നൽകണം. വരുന്ന ഡിസംബർ വരെയാണ് ഈ ഡിസ്കൗണ്ട് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഏജന്റുമാർക്കും, ബുക്ക് ചെയ്യുന്നവർക്കും പ്രത്യേക കമ്മീഷൻ വ്യവസ്ഥയിലും പദ്ധതി നടപ്പിലാക്കുന്നുണ്ട്.

Also read:  സംസ്ഥാനത്ത് ഇന്ന് 1167 പേര്‍ക്ക് കോവിഡ്; 679 പേർക്ക് രോഗമുക്തി

കെ.എസ്.ആർ.ടി.സിയുടെ ടിക്കറ്റേതിര വരുമാന വർദ്ധനവിന് വേണ്ടിയാണ് ഇത്തരം പദ്ധതി കെഎസ്ആർടിസി ആവിഷ്കരിച്ച് നടപ്പിലാക്കിയത്. ഈ ബസിൽ വിവാഹ പ്രീവെഡിം​ഗ്, പോസ്റ്റ് വെഡിം​ഗ് ഷൂട്ടുകൾക്കും, ബർത്ത് ഡേ ഉൾപ്പെടെയുള്ള പാർട്ടികൾക്കും വാടകയ്ക്ക് നൽകും.

ബസിന്റെ രണ്ടാം നിലയിൽ ആഘോഷങ്ങൾക്കും താഴത്തെ നിലയിൽ കുടുംബങ്ങളോടൊപ്പമുള്ള യാത്രക്കുമായി അവസരം. ലണ്ടനിലെ ആഫ്റ്റർ നൂൺ ടീ ബസ് ടൂറിന്റെ മാതൃകയിൽ ആണ് കെ.എസ്.ആർ.ടി.സി ഈ പദ്ധതി നടപ്പിലാക്കുന്നത്. തിരുവനന്തപുരത്ത് ഇതിനകം നിരവധി ഏജൻസികൾ ഫോട്ടോ ഷൂട്ടിന് വേണ്ടി ബസ് ബുക്ക് ചെയ്ത് കഴിഞ്ഞു. ഇത് ഇവിടെ വിജയകരമാകുന്ന മുറയ്ക്ക് നടപ്പിലായാൽ കൊച്ചിയിലും, കോഴിക്കോടും കെ.എസ്.ആർ.ടി.സി പദ്ധതി വ്യാപിക്കും.